07 June Sunday

17 കേസുകൾ രജിസ്റ്റർ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 പത്തനംതിട്ട

വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ നിർദേശങ്ങൾ  ലംഘിച്ചുകറങ്ങിനടന്നതിന് ഉൾപ്പെടെ ജില്ലയിൽ ഇതേവരെ കൊറോണയുമായി ബന്ധപ്പെട്ട്  17 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈ മാസം 13 മുതൽ 23 വരെ എടുത്ത കേസുകളാണിത്. 
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ കഴിഞ്ഞുവന്ന ഒരാളും വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്ന 21 പേർ പുറത്തു കറങ്ങിനടന്നതിന്‌ 13 കേസുകൾ രജിസ്റ്റർ ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്തിന് ഒരു കേസും കൂട്ടംകൂടാൻ പാടില്ലെന്ന നിർദേശം ലംഘിച്ച് റോഡ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഒരു കേസും കൊറോണ രോഗം സ്ഥിരീകരിച്ചു എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് മൂന്നു കേസും രജിസ്റ്റർ ചെയ്തു. യാതൊരുവിവരവും നൽകാതെ അമേരിക്കയിലേക്കു പോയ  രണ്ടുപേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
ജില്ലാ ഭരണവുമായി ബന്ധപ്പെട്ട് പ്രതിരോധനടപടികൾ   ഏകോപിപ്പിക്കുന്നതിനായി ജില്ലാ പൊലീസ് ആസ്ഥാനത്ത് നോഡൽ  ഓഫീസറായി പത്തനംതിട്ട ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസിനെ നിയമിച്ചു.
 
 
പ്രധാന വാർത്തകൾ
 Top