11 April Sunday
നിയമസഭ തെരഞ്ഞെടുപ്പ്

ജില്ലയിൽ 10,36,488 
വോട്ടർമാർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
പത്തനംതിട്ട
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 10,36,488 വോട്ടർമാർ. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷൻമാരും നാല് ട്രാൻസ്ജൻഡറുകളും പട്ടികയിൽ ഉൾപ്പെടുന്നു.
 ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. റാന്നി നിയോജക മണ്ഡലത്തിൽ ഏറ്റവും കുറവും.
 ആറന്മുളയിൽ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാൻസ്ജൻഡറും ഉൾപ്പടെ 2,33,365 വോട്ടർമാരാണുള്ളത്.
 തിരുവല്ല നിയോജക മണ്ഡലത്തിൽ 1,09,218 സ്ത്രീകളും 99,490 പുരുഷൻമാരും ഉൾപ്പടെ 2,08,708 വോട്ടർമാരും, അടൂർ നിയോജക മണ്ഡലത്തിൽ 1,08,567 സ്ത്രീകളും 95,168 പുരുഷൻമാരും രണ്ട് ട്രാൻസ്ജൻഡർ വോട്ടർമാരും ഉൾപ്പെടെ 2,0,3737 വോട്ടർമാരും ഉണ്ട്.
 കോന്നി നിയോജക മണ്ഡലത്തിൽ 1,05,769 സ്ത്രീകളും 94,441 പുരുഷൻമാരും ഉൾപ്പടെ 2,00,210 വോട്ടർമാരും റാന്നി നിയോജക മണ്ഡലത്തിൽ 98,451 സ്ത്രീകളും 92,016 പുരുഷൻമാരും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ 1,90,468 വോട്ടർമാരുമാണ് നിലവിലുള്ളത്.  തെരഞ്ഞെടുപ്പ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതിലാകും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
 നിലവിൽ ജില്ലയിൽ 80 വയസിന് മുകളിലുള്ള 38,692 പേരും, 2250 പ്രവാസികളും, അംഗപരിമിതരായ 12,586 പേരും പട്ടികയിൽ ഉൾപ്പെടുന്നു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനുള്ളവർക്കും, പേര് ഒഴിവാക്കാനുള്ളവർക്കും തിരുത്തലുകൾ വരുത്താനുള്ളവർക്കും ഇപ്പോൾ www.nvsp.in എന്ന വൈബ്്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top