11 April Sunday

ഡിവൈഎഫ്‌ഐ യുവജനസംഗമം 27ന്‌ പത്തനംതിട്ടയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

 പത്തനംതിട്ട

പിഎസ് സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ മറവിൽ കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രേരിത സമരത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും യുഡിഎഫ് നുണപ്രചാരണത്തിനുമെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 27ന് യുവജന സംഗമം സംഘടിപ്പിക്കും. ‘കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പി എസ് സി കണക്കുകൾ' എന്ന മുദ്രാവാക്യമുയർത്തിയാണ്  സംഗമം. പരിപാടിയുടെ ഭാഗമായി വൈകിട്ട് നാലിന് പത്തനംതിട്ടയിൽ 10,000 യുവതീ യുവാക്കൾ അണിനിരക്കുന്ന  റാലിയും പൊതുസമ്മേളനവും ചേരും. ജില്ലാ സ്‌റ്റേഡിയത്തിൽ നിന്നാണ്  റാലി ആരംഭിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്  സതീഷ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പങ്കെടുക്കും. യുവജന സംഗമം വിജയമാക്കാൻ മുഴുവൻ യുവതീ യുവാക്കളോടും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top