23 January Sunday

പോക്‌സോ കേസ് പ്രതി 
ആറു വർഷത്തിന് ശേഷം എയർപോർട്ടിൽ പിടിയിലായി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

 

അടൂർ 
പൊലീസ് 2015 ൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ കേസിലെ പ്രതി  വിമാനത്താവളത്തിൽ പിടിയിലായി. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തണ്ണിത്തോട് തേക്കുതോട് സ്വദേശി സെൽവകുമാറാ(32)ണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ ഇയാൾ  ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ 2016 ഒക്ടോബറിൽ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ ഇയാളെ തടഞ്ഞ്‌  അടൂർ പൊലീസിന് കൈമാറി. അടൂർ ഡിവൈഎസ്പി യാണ് കേസ് അന്വേഷിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top