തിരുവല്ല
ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡാലിയ സുരേഷിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ അഡ്വ. ആര് സനല്‍കുമാര്‍ അധ്യക്ഷനായി. സജി അലക്സ്, അംബികാ മോഹന്‍, രതീഷ്കുമാര്‍, പ്രമോദ് ഇളമണ്‍, എം ബി നൈനാന്, പ്രേംജിത്ത്, സ്ഥാനാര്‍ഥി ഡാലിയ സുരേഷ് എന്നിവര്‍ സംസാരിച്ചു. മോഹന്‍ദാസ് ചെയര്‍മാനും അംബികാമോഹന്‍ കണ്‍വീനറുമായി വിപുലമായ തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു.
പുല്ലാട്: ജില്ലാ പഞ്ചായത്ത് കോയിപ്രം ഡിവിഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൽഡിഎഫ് കോയിപ്രം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവീനർ ബേബി തോമസ് അധ്യക്ഷനായി. സിപിഐ എം ഇരവിപേരൂർ ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, കോയിപ്രം എൽഡിഎഫ് സ്ഥാനാർഥി ജിജി മാത്യു, സിപിഐ സെക്രട്ടറിയേറ്റംഗം ജിജി ജോർജ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ അജയകുമാർ, എൽജെഡി ജില്ലാ പ്രസിഡന്റ് ജോ എണ്ണക്കാട്, കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. അൻസിൽ, സി തോമസ്, മനോജ് മാത്യു, ബിജു വർക്കി എന്നിവർ സംസാരിച്ചു.
അഡ്വ. ഫിലിപ്പോസ് തോമസ് (രക്ഷാധികാരി), പി സി സുരേഷ് കുമാർ (കൺവീനർ) , ജിജി ജോർജ് (ചെയർമാൻ) , അഡ്വ അൻസിൽ (വൈസ് ചെയർമാൻ) , ബേബി തോമസ്, സി തോമസ് (ജോയിൻ്റ് കൺവീനർമാർ) .
51 അംഗ എക്സിക്യൂട്ടീവ്വ് കമ്മിറ്റിക്കും 251 അംഗ ജനറൽ കമ്മിറ്റിയും രൂപീകരിച്ചു.
മല്ലപ്പള്ളി
ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രാജീ പി രാജപ്പന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. അഡ്വ എം എം ഫിലിപ്പ് കോശി അധ്യക്ഷനായി. എ പി ജയൻ, ചെങ്ങറ സുരേന്ദ്രൻ, ബിനുവർഗീസ്, പി എൻ രാധാകൃഷ്ണ പണിക്കർ, ഡോ ജേക്കബ് ജോർജ്, രാജൻ എം ഈപ്പൻ, മനോജ് മാത്യു, കെ കെ സുകുമാരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..