03 October Monday
ഡ്രൈവർക്ക് പരിക്ക്

ചില്ലെറിഞ്ഞ് പൊട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
പന്തളം 
പന്തളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. രാവിലെ ഏഴിനാണ് സംഭവം. പന്തളത്തുനിന്നും പെരുമണ്ണിന്‌ പോകുന്ന ഓർഡിനറി ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നിറങ്ങിയപ്പോഴാണ്‌ നടന്നത്. മുൻഭാഗത്തെ ചില്ല്‌ തകർന്നു. ഡ്രൈവർ കുരമ്പാല സ്വദേശി പി രാജേന്ദ്രന് കണ്ണിന് സാരമായി പരിക്കേറ്റു.
ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന്  ഡ്രൈവർ പൊലീസിനോട് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. കടയ്ക്കാട് മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനവും സമരാനുകൂലികൾ തടസ്സപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top