18 October Monday

ശിശുപരിചരണ കേന്ദ്രത്തിൽ 
നേഴ്‌സ്‌, സോഷ്യൽ വർക്കർ നിയമനം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
പത്തനംതിട്ട
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള പത്തനംതിട്ട ശിശുപരിചരണ കേന്ദ്രത്തിലേക്ക്‌ നഴ്‌സ്‌, സോഷ്യൽ വർക്കർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. 
നേഴ്‌സിന്‌ സർവകലാശാല അംഗീകൃത ബിഎസ്‌‌സി നേഴ്‌സിങ്ങ്‌ അല്ലെങ്കിൽ സർക്കാർ അഗീകൃത ജനറൽ നേഴ്‌സിങ്‌ ഡിപ്ലോമ, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയാണ്‌ യോഗ്യത. പ്രായപരിധി 45 വയസ്സ്‌.
സോഷ്യൽ വർക്കർക്ക്‌ സോഷ്യൽ വർക്ക്‌/ സോഷ്യോളജി/ ചൈൽഡ്‌ ഡവലപ്‌മെന്റ്‌ എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ചൈൽഡ്‌ എഡ്യൂക്കേഷൻ/ ചൈൽഡ്‌ ഡവലപ്‌മെന്റ്‌ / ചൈൽഡ്‌ പ്രൊട്ടക്‌ഷൻ എന്നിവയിൽ ബിരുദം. പ്രായപരിധി 45 വയസ്സ്‌. 
രണ്ടു പേജിൽ കവിയാത്ത ബയോഡാറ്റ സഹിതം തയ്യാറാക്കിയ അപേക്ഷ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്‌, തിരുവനന്തപുരം എന്ന വിലാസത്തിൽ 30ന്‌ മുമ്പ്‌ ലഭിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്‌ ഇന്റർവ്യൂവിന്‌ ഹാജരാക്കിയാൽ മതിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top