18 September Wednesday

മല്ലപ്പള്ളിയിൽ കണക്ക് കളിച്ച് പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
മല്ലപ്പള്ളി
സർവ ശിക്ഷാ അഭിയാൻ മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഉല്ലാസഗണിതം പ്രവർത്തന പദ്ധതിക്ക് തുടക്കമായി. ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഗണിത വിദ്യാഭ്യാസത്തിലെ പോരായ്മകൾ പരിഹരിച്ച് ശേഷി കൈവരിക്കാൻ ഉല്ലാസ ഗണിതത്തിലൂടെ സാധിക്കും. കഥകൾ, കവിതകൾ, പാട്ടുകൾ, ഐ.ടി അധിഷ്ഠിത ക്ലാസ് റൂമുകൾ, ഗണിത കേളികൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്‌ കെ ദിനേശ് പദ്ധതി ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി നളിനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എസ് ശ്രീലേഖ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ രവികുമാർ, ഹെഡ്മിസ്ട്രസ് കെ സി ജാൻസി, ബിആർസി കോ ഓർഡിനേറ്റർ കെ അജയകുമാർ, പിടിഎ പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top