31 July Saturday

ഒളിമ്പിക്‌ വാരാഘോഷം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടന്ന ഒളിമ്പിക് റൺ

പത്തനംതിട്ട 
ജില്ലാ ഒളിമ്പിക് അസോസിയേഷൻ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന ഒളിമ്പിക് വാരാഘോഷം സമാപിച്ചു. ഗാന്ധി സ്‌ക്വയറിൽനിന്നും ആരംഭിച്ച ഒളിമ്പിക് റൺ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വൈഎംസിഎ ഹാളിൽ നടന്ന സമാപനസമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ പ്രകാശ് ബാബു അധ്യക്ഷനായി. പത്തനംതിട്ട നഗരസഭാധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ മുഖ്യാതിഥിയായി. മുൻ ദേശീയ ഫുട്‌ബോൾ താരം കെ ടി ചാക്കോ ഒളിമ്പിക്‌ദിന സന്ദേശം നൽകി. പ്രസ് ക്ലബ് പ്രസിഡന്റ്‌ ബോബി ഏബ്രഹാം, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്നകുമാർ, വൈസ് പ്രസിഡന്റുമാരായ തോമസ് മാത്യു, ചന്ദ്രശേഖരൻ നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ, ഓഫീസർ എസ് കെ ജവഹർ, സൈക്ലിങ്‌ അസോസിയേഷൻ സെക്രട്ടറി ജി ചന്ദ്രൻ, ഹോക്കി അസോസിയേഷൻ സെക്രട്ടറി ഷൈൻ, ബാഡ്മിന്റൻ അസോസിയേഷൻ ട്രഷറർ മാത്യു തോമസ്, റൈഫിൾ അസോസിയേഷൻ ജില്ല ഭാരവാഹി മാത്യൂസ് കെ ജോൺ, ടെന്നീസ് അസോസിയേഷൻ ജില്ലാ ട്രഷറർ സനിൽ ജി പണിക്കർ എന്നിവർ സംസാരിച്ചു. 

കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യസേവന രംഗത്ത് മികവ് പുലർത്തിയ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ അനിൽ കുമാറിനോടൊപ്പം ഡോ. ആശിഷ്‌ മോഹൻകുമാർ, മാധ്യമ പ്രവർത്തകനായ തോമസ്, സാബു ഇരവിപേരൂർ, കെ വി സുരേന്ദ്രൻ, കെ ടി സജി, കെ സുമ, അശ്വനി ചന്ദ്രൻ, ലിധീഷ്, ടി ടി തോമസ് എന്നിവരെ ആദരിച്ചു. ജില്ലാ കരാട്ടേ അസോസിയേഷൻ നേതൃത്വത്തിൽ രേവതി എസ് നായർ അവതരിപ്പിച്ച കരാട്ടേ പ്രകടനവും നടന്നു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top