31 July Saturday

സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതാവ് ബെന്നി പുത്തൻപറമ്പിലിനെ 
ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിക്കുന്നു. റാന്നി ഏരിയ സെക്രട്ടറി പി ആർ പ്രസാദ് സമീപം

 പത്തനംതിട്ട

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന ബെന്നി പുത്തൻപറമ്പിൽ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം.
കോൺഗ്രസിലൂടെ പൊതുസമൂഹത്തിൽ പ്രവർത്തിച്ചുവന്ന താൻ ഇനിമുതൽ സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഒപ്പം പ്രവർത്തിക്കുമെന്ന് ബെന്നി പുത്തൻപറമ്പിൽ പത്തനംതിട്ട പ്രസ്‌ ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരും നിഷ്‌പക്ഷ നിലപാടുള്ളവരുമായ നൂറുകണക്കിന്‌ ആളുകളും തന്നോടൊപ്പം സിപിഐ എമ്മുമായി യോജിച്ച്‌ പ്രവർത്തിക്കാനെത്തും. പിഐഎം എം ഏരിയ സെക്രട്ടറി പി ആർ പ്രസാദ്,പുത്തൻപറമ്പിൽ കുടുംബയോഗം പ്രസിഡന്റ്‌ ബാബു പുത്തൻപറമ്പിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പിന്നീട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരാർപ്പണംചെയ്ത്‌ സ്വീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top