19 August Monday

പാതിക്കാട് പള്ളിവളപ്പിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 മല്ലപ്പള്ളി

പാതിക്കാട് സെന്റ് പിറ്റേഴ്സ് ആൻഡ‌് സെന്റ് പോൾസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നേതൃത്വത്തിൽ പള്ളിവളപ്പിലെ 60 സെന്റിൽ രണ്ടാം ഘട്ട ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി വർഗീസ് ജോൺ, നൈനാൻ വർഗീസ്, സെക്രട്ടറി ഷിബിൻ എം കുരുവിള പുത്തൻ പറമ്പിൽ, ഇടവക ട്രസ്റ്റി വി പി പീലിപ്പോസ് വടക്കേടത്ത്, അജിമോൻ ചാക്കോ കൈയ്യാലത്ത്, കൃഷി ഓഫീസർ അനില ടി ശശി, അലൻ മാത്യു മേക്കരിങ്ങാട്ട്, കെവിൻ തോമസ് ഇസാക്ക്, ബിബിൻ നൈനാൻ, ബോധിഷ്, സോജിൻ, സിറിൽ, ഷെറിൻ, ജസ്റ്റിൻ, പ്രിൻസ് ഷാജി, ജിയോ, എന്നിവർ സംസാരിച്ചു. കാബേജ്, കോളി ഫ‌്ളവർ,  പച്ചമുളക്, പയർ, വാഴ, ചേന, കാച്ചിൽ, കപ്പ, ചേമ്പ്, എന്നിയും കൃഷി ചെയ്യുന്നു.
 
 
പ്രധാന വാർത്തകൾ
 Top