25 August Sunday

വിദ്യാർഥികൾ മല്ലപ്പള്ളി സ്വകാര്യ ബസ‌് സ്റ്റാൻഡ‌് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 മല്ലപ്പള്ളി

സ്വകാര്യ ബസ് ജീവനക്കാരുടെ വിദ്യാര്‍ഥിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി സ്വകാര്യ ബസ‌് സ്റ്റാൻഡ‌് ഉപരോധിച്ചു. കണ്‍സഷന്‍  നല്‍കാതിരിക്കുകയും ബസില്‍ സീറ്റ് നിഷേധിക്കുകയും വിദ്യാര്‍ഥികള്‍ കൂടുതലുള്ള സ്റ്റോപ്പുകളില്‍ ബസ‌് നിര്‍ത്താതിരിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. സമരം ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറി ഷിനു കുര്യന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി ആല്‍ഫിന്‍ ഡാനി, നവമി രാമചന്ദ്രന്‍, ജോയേഷ് പോത്തൻ, ആര്‍ രാഹുല്‍ എന്നിവര്‍ സംസാരിച്ചു. ടൗണില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനവും നടത്തി.
 
 
പ്രധാന വാർത്തകൾ
 Top