26 February Wednesday

സിപിഐ എം ദേശീയോദ്ഗ്രഥന സദസ്സ്

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

 കോന്നി / അടൂർ

മതേതരത്വം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സുഭാഷ് ചന്ദ്രബോസിന്റ ജൻമദിനമായ വ്യാഴാഴ്‌ച  സിപിഐ എം കോന്നി എരിയ കമ്മിറ്റി നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ്‌ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ ,ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, എം എസ് ഗോപിനാഥൻ, തുളസി മണിയമ്മ, ടി രാജേഷ് കുമാർ, കെ ജി ഉദയകുമാർ എന്നിവർ സംസാരിച്ചു. പി എസ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.
അടുർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി കോർണറിൽ നടത്തിയ ജനകീയ കൂട്ടായ്മ  കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ ജി വാസുദേവൻ അധ്യക്ഷനായി. അഡ്വ. എസ് മനോജ്, പി രവീന്ദ്രൻ, കെ കുമാരൻ, റോയി ഫിലിപ്പ് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top