26 January Wednesday

റാന്നിയിലെ വൺവേ കാര്യക്ഷമമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
റാന്നി
മണ്ഡല-മകരവിളക്ക് കാലത്ത് റാന്നിയിൽ തിരക്ക് വർധിച്ചു വരുന്നതിനാൽ    വൺവേ സംവിധാനം, ടൗണിലെ പാർക്കിങ്‌ എന്നിവ കാര്യക്ഷമമാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ റാന്നി ജനമൈത്രി പൊലീസ് സമിതി കമ്മിറ്റിയിൽ തീരുമാനമായി. വർധിച്ചുവരുന്ന മോഷണം, ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിന് രാത്രി പട്രോളിങ്   കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.
റാന്നിയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിക്കാനും ക്യാമറ സംവിധാനം മെച്ചപ്പെടുത്താനും തീരുമാനിച്ചു. 
റാന്നി ഡിവൈഎസ്പി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതി കോർഡിനേറ്റർ ശ്രീനിശാസ്താം കോവിൽ അധ്യക്ഷനായി. റാന്നി ജനമൈത്രി സിആർഒ ഹരികുമാർ, സബ് ഇൻസ്പെക്ടർ സി ബി മധു,  ബീറ്റ്‌ ഓഫീസർമാരായ അശ്വധീഷ്, സുബിൻ, സമിതി അംഗങ്ങളായ  സുരേഷ് ജേക്കബ്, മന്ദിരം രവീന്ദ്രൻ, ഓമന രാജൻ, അൻസാരി, ജയലാൽ, ഹനീഫ, അങ്ങാടി, റാന്നി ചെയർപേഴ്സൺമാരായ രാജമ്മ ഫെർണാണ്ടസ്, ഏലിയാമ്മ എന്നിവർ സംസാരിച്ചു.
മണ്ഡല-മകരവിളക്ക് 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top