28 November Sunday

തന്ത്രശാലിയായ മോഷ്ടാവ് തിരുവല്ലം ഉണ്ണി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്ത മോഷ്ടാവ് തിരുവല്ലം ഉണ്ണി

മല്ലപ്പള്ളി
മല്ലപ്പള്ളിയിൽ നിന്നും പിക്കപ്പ് വാനും, തൊഴിലാളി ഫിഷറീസിലും നിന്നും പണവും കവർന്ന  മോഷ്ടാവ് പിടിയിൽ. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വേണുഗോപാലിന്റെ മകൻ തിരുവല്ലം ഉണ്ണി (48) നെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. സമീപകാലത്ത്   മല്ലപ്പള്ളിയിലെയും, പുതുശ്ശേരിയിലെയും കടകൾ കുത്തി തുറന്ന് ഇയാൾ മോഷണം നടത്തിയിരുന്നു.  കഴിഞ്ഞ 11ന്‌ മല്ലപ്പള്ളി ജിതേഷിന്റെയും, രാജേഷിന്റെയും വർക്ക്ഷോപ്പിൽ പണിക്കായി സൂക്ഷിച്ചിരുന്ന പിക്കപ്പ് വാനാണ് മോഷ്‌ടിച്ചത്. പിക്കപ്പിന്റെ സീറ്റും ബാറ്ററിയും ഇളക്കി കടയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കട പൊളിച്ച് വാഹനത്തിന്റെ താക്കോൽ കൈക്കലാക്കി ബാറ്ററിയും സീറ്റും ഫിറ്റ് ചെയ്തു വഴിയിൽ കണ്ട വാഹനത്തിൽ നിന്നും ഡീസൽ ഊറ്റി തിരുവല്ല വഴി തിരുവല്ലത്തേക്ക് കടക്കുകയായിരുന്നു. പോകുന്ന വഴിക്ക് കടമാൻകുളത്ത് റോഡ് പണിക്കായി എത്തിച്ച റോഡ്  റോളറിൽ നിന്നും ഡീസൽ മോഷ്ടിച്ചു.  വ്യാജ നമ്പർ പതിച്ച് ലൈറ്റും ഫിറ്റ് ചെയ്ത്‌ തിരിച്ചറിയാൻ കഴിയാത്തവിധം രൂപമാറ്റം വരുത്തി.
ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്‌ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തിൽ  പ്രത്യേക അന്വേഷണ സംഘം വിവിധ ഗ്രൂപ്പായി തിരിഞ്ഞ്  അന്വേഷിക്കുകയായിരുന്നു. കീഴ്‌വായ്പൂര് എസ്എച്ച്ഒ ജി സന്തോഷ് കുമാറും സംഘവും ദിവസങ്ങളോളം തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതി കോവളം ഭാഗത്തുണ്ടന്ന് മനസ്സിലാക്കി. കഴിഞ്ഞ ദിവസം വെടിവെച്ചാൽ കോവിലിന് സമീപത്ത് നിന്നും വാഹനം ഉൾപ്പെടെ പിടികുടൂകയായിരുന്നു. പ്രതിയിൽ നിന്നും പൂട്ടു പൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പണവും കണ്ടെത്തി.  മോഷ്ടിച്ച വാഹനത്തിൽ കറങ്ങി റബ്ബർ ഷീറ്റ് കടകൾ, വർക്ക്ഷോപ്പുകൾ, പലചരക്ക് കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് രീതി. ഇരുപത് വർഷങ്ങം മുമ്പ് മല്ലപ്പള്ളിയിൽ ഡ്രൈവറായിരുന്നു. അന്ന് വാഹന മോഷണ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്ഐമാരായ ബി എസ് ആദർശ്, ബാബു, എഎസ്ഐ അജു കെ അലി, സിപിഒമാരായ അരുൺ, സനിൽ, വരുൺ, ജില്ലാ ഡിഎഎൻഎസ്എഎഫ് അംഗം സിപിഒ സുജിത് എന്നിവരും സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top