27 September Tuesday
റോഡ് നിര്‍മാണം

വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
പത്തനംതിട്ട
പൊതുമരാമത്ത് നിരത്തു വിഭാഗത്തിനു കീഴിലെ റണ്ണിങ്  കോൺട്രാക്ട് പ്രകാരമുള്ള  ജില്ലയിലെ റോഡ്  നിര്‍മാണം ചീഫ് എൻജിനിയർ എൽ ബീനയുടെ നേതൃത്വത്തിൽ പരിശോധിച്ചു.  റാന്നി മണ്ഡലത്തിലെ കാവനാൽ- പെരുനാട് റോഡ്, എരുവാറ്റുപുഴ -മണിയാർ- മാമ്പാറ റോഡ്, പെരുനാട് -കാനുമാൻ -പുതുക്കട റോഡ്, കൂനംകര- തോണിക്കടവ് റോഡ് എന്നിവയും കോന്നി മണ്ഡലത്തിലെ കാഞ്ഞിരപ്പാറ- കിഴക്കുപുറം -വടക്കുപുറം- വെട്ടൂർ റോഡ്, ആനകുത്തി- കുമ്മണ്ണൂർ റോഡ്, കോന്നി എസ് സി ആർ സ്റ്റേഷൻ റോഡ്, മഞ്ഞക്കടമ്പ് -മാവനാൽ റോഡ്, മാവനാൽ -ട്രാൻസ്ഫോമർ ജങ്ഷൻ റോഡ്, സഞ്ചായത്ത് കടവ് പാലം അപ്രോച്ച് റോഡ്, കല്ലേലി- ഊട്ടുപാറ റോഡ്, കോന്നി-ചാങ്കൂർ- അതുമ്പുകുളം റോഡ്, തണ്ണിത്തോട് -ചിറ്റാർ റോഡ്, പയ്യനാമൺ- കുപ്പക്കര റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
റോഡുകളുടെ ഒരു വർഷത്തെ പരിപാലന ജോലിയും അടിയന്തരസാഹചര്യങ്ങളിലെ ഉത്തരവാദിത്വവും റോഡ്  നിര്‍മാണം ഏറ്റെടുത്ത കരാറുകാര്‍ക്കാണെന്ന്    ചീഫ് എൻജിനീയർ   പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ആദ്യമായാണ് റണ്ണിങ് കോൺട്രാക്ട് നൽകുന്നത്. ഈ വർഷത്തെ വർക്കെല്ലാം ടെൻഡർ ചെയ്തു.   മുഖ്യമന്ത്രിയുടെ നിർദേശാടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.  ഒന്നും രണ്ടും റണ്ണിങ്  കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.
പിഡബ്ല്യുഡി പത്തനംതിട്ട എക്സിക്യൂട്ടീവ് എന്‍ജിനിയർ ബി വിനു, റാന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയർമാരായ വി  അംബിക, ബി  ബിനു, ളാഹ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയർ ഷാജി ജോൺ എന്നിവർ അടങ്ങിയ സംഘമാണ്  പരിശോധന നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top