പത്തനംതിട്ട
പൊൻകുന്നം–- പുനലൂർ റോഡിന്റെ നിർമാണോദ്ഘാടനം തിങ്കളാഴ്ച കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ പൊളിയുന്നത് എൽഡിഎഫ് സർക്കാരിന് ഈ റോഡ് വികസനത്തിൽ താൽപര്യമില്ലെന്ന പ്രചാരണം. ലോകബാങ്ക് ഉപേക്ഷിച്ചുപോയ പദ്ധതിയാണ് സർക്കാരിന്റെ ശക്തമായ ഇടപെടൽകൊണ്ട് യാഥാർഥ്യമാകുന്നത്.
പുനലൂർ–- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ മൂവാറ്റുപുഴ മുതൽ പൊൻകുന്നം വരെയുള്ള ഭാഗം നേരത്തെ അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തിയാക്കിയിരുന്നു. പൊൻകുന്നം മുതൽ പുനലൂർ വരെ 82.17 കിലോമീറ്ററാണ് ബാക്കിയുള്ളത്. ഇതിൽ പുനലൂർ മുതൽ കോന്നി വരെയുള്ള 29.84 കിലോമീറ്ററാണ് ഒന്നാം റീച്ച്. 30.16 കീലോമീറ്റർ കോന്നി–- പ്ലാച്ചേരി രണ്ടാം റീച്ചും 22.17 കിലോമീറ്റർ പ്ലാച്ചേരി–- പൊൻകുന്നം മൂന്നാം റീച്ചുമാണ്. ആദ്യം കരാറാകുന്നത് കോന്നി–- പ്ലാച്ചേരി ഭാഗത്തിനാണ്. പെരുമ്പാവൂർ ആസ്ഥാനമായ ഇകെകെ കമ്പനിയുമായി ശനിയാഴ്ച കരാർ ഒപ്പുവയ്ക്കും. പ്ലാച്ചേരി–- പൊൻകുന്നം റോഡിന് ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറുകാർ. ഇതിന്റെ ടെൻഡർ അംഗീകരിച്ച് സെലക്ഷൻ നോട്ടീസ് ആയിട്ടുണ്ട്. പുനലൂർ–-കോന്നി ഭാഗത്തിന്റെ ടെൻഡർ ലോകബാങ്കിന്റെ അനുമതിക്ക് അയച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം അനുമതി ലഭിക്കും. മൂന്നാമതൊരു കമ്പനിയാകും കരാറുകാർ.
ഹൈബ്രിഡ് അന്വിറ്റി രീതിയില്‍ നിര്‍മിക്കുന്ന റോഡിന് മുടക്കുന്ന പണം 10 വര്‍ഷം കൊണ്ടേ കരാറുകാരന് മടക്കിക്കിട്ടൂ. ഇത്രയും കാലം റോഡിന്റെ പരിപാലനം കരാറുകാരനാണ്. 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..