02 June Tuesday

ഒരാൾക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 പത്തനംതിട്ട 

ജില്ലക്കാരനായ ഒരാൾക്ക് കൂടി വെള്ളിയാഴ്‌ച കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽനിന്ന്‌ വ്യാഴാഴ്‌ച എത്തിയ ഊന്നുകൽ സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 
ജില്ലയിൽ ശേഖരിച്ച സാമ്പിളുകളിൽ വെള്ളിയാഴ്‌ച പോസിറ്റീവ് കേസുകൾ ഒന്നുമില്ല. മെഡിക്കൽ കോളേജിൽ കഴിയുന്നയാൾ ഉൾപ്പെടെ എട്ടുപേർ രോഗികളായിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 11 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നാലുപേരും അടൂർ ജനറൽ ആശുപത്രിയിൽ
നാലു പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 10 പേർ ഐസലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 29 പേർ ഐസൊലേഷനിൽ ആണ്. വെള്ളിയാഴ്‌ച പുതിയതായി രണ്ടുപേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 
15 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2709 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 418 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 37 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വെള്ളിയാഴ്‌ച എത്തിയ 248 പേർ ഇതിൽപെടുന്നു. ആകെ 3142 പേർ നിരീക്ഷണത്തിലാണ്.
 
പ്രധാന വാർത്തകൾ
 Top