16 July Thursday

മല്ലപ്പള്ളി സർക്കിൾ സഹകരണ യൂണിയനും എൽഡിഎഫിന്

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 മല്ലപ്പളളി

മല്ലപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് തകർപ്പൻ വിജയം.  ചെയർമാനായി ഡോ.ജേക്കബ് ജോർജ്‌ തെരഞ്ഞെടുക്കപ്പെട്ടു. മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ എം ഏരിയ കമ്മിറ്റിയംഗവും കർഷക സംഘം ഏരിയാ പ്രസിഡന്റുമാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പലാണ്.  മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായി മനുഭായി മോഹനും തെരഞ്ഞെടുക്കപ്പെട്ടു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും മല്ലപ്പള്ളി കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ഭരണ സമിതി അംഗവുമാണ്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. 
രാജൻ എം ഈപ്പൻ അദ്ധ്യക്ഷനായി. സഹകരണ സംഘം അസിസ്റ്റന്റ്‌ രജിസ്ലാർ (ജനറൽ) സി ടി സാബു, അസിസ്റ്റന്റ്‌ ഡയറക്ടർ (ഓഡിറ്റ്) പി സി മറിയാമ്മ, രജി പോൾ, എസ് രവീന്ദ്രൻ, എം എസ്‌ ശശീന്ദ്രപണിക്കർ, ഇ ഡി തോമസുകുട്ടി, വി കെ മനോജ്, സുനിൽ നിരവുപുലത്ത് എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
 Top