22 July Monday

ജന്മനാട്ടിൽ വോട്ടഭ്യർഥിച്ച‌് വീണാ ജോർജ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019
പത്തനംതിട്ട  
വോട്ടെടുപ്പിന‌് തലേന്നും മുഴുവൻ സമയവും ജനങ്ങൾക്കൊപ്പം ചെലവഴിച്ച‌് പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വീണാ ജോർജ‌്. നിശ‌്ബദ പ്രചാരണ ദിവസമായ തിങ്കളാഴ‌്ച രാവിലെ മുതൽ സ്വകാര്യ സന്ദർശനങ്ങൾക്കാണ‌് വീണാ ജോർജ‌് സമയം കണ്ടെത്തിയത‌്. സുഹൃത്തുക്കളെയും വ്യാപാരികളെയും കണ്ട‌് വോട്ടഭ്യർഥിച്ച സ്ഥാനാർഥി ഉച്ചയോടെ ജന്മനാടായ കുമ്പഴ വടക്ക‌് എത്തി. ഇവിടെ വീടുകളിൽ കയറി വോട്ടഭ്യർഥിച്ചു. ഇത്തവണ ഞങ്ങളുടെ എല്ലാം വോട്ട‌് മോൾക്ക‌ാണെന്ന‌് തലയിൽ കൈവച്ചനുഗ്രഹിച്ചാണ‌് ഓരോ കുടുംബങ്ങളും വീണാ ജോർജിന‌് വിജയാശംസകൾ നേർന്നത‌്. തുടർന്ന‌് വഴിയരുകിൽ കാത്തുനിന്നവരോട‌് കുശലം പറഞ്ഞും വോട്ടഭ്യർഥിച്ചും തിരികെ വണ്ടിയിലേക്ക‌്. ഇനിയും ഒരുപാട‌് സ്ഥലങ്ങൾ ചെന്നെത്താനുണ്ട‌്. വിജയത്തിന്റെ ഭൂരിപക്ഷം ഉയർത്തുന്ന അവസാന ലാപ്പിലാണ‌് സ്ഥാനാർഥി. ഒപ്പം നിന്ന‌് ജനങ്ങളും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top