28 May Thursday
രണ്ടുപേർ കൂടി നിരീക്ഷണത്തിലെത്തി

ആശ്വാസ തീരത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

മല്ലപ്പള്ളി ബസ്‌ സ്‌റ്റാൻഡ്‌ പൊലീസിന്റെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുന്നു

 പത്തനംതിട്ട 

ജില്ലയിൽ ഞായറാഴ്‌ച പുതിയതായി രണ്ടു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതുവരെ 59 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഞായറാഴ്‌ചയും ഒരു ഫലവും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല.
വീടുകളിൽ 366 പ്രൈമറി കോൺടാക്ടുകൾ നിരീക്ഷണത്തിലാണ്.  ആകെ 4753 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 445 സെക്കൻഡറി കോൺടാക്ടുകളെ അവരുടെ നിരീക്ഷണ കാലാവധി പൂർത്തിയായതിനാൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. 
സർക്കാർ മേഖലയിൽ 60 ബെഡും സ്വകാര്യ മേഖലയിൽ 135 ബെഡും രോഗികളെ ഐസൊലേറ്റ് ചെയ്യാൻ സജ്ജീകരിച്ചിട്ടുണ്ട്. ഞായറാഴ്‌ച ജില്ലയിൽനിന്നും 15 സാമ്പിളുകൾ ഉൾപ്പെടെ ആകെ 230 സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്.   ഇതുവരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പൊസിറ്റീവായി. 122 എണ്ണം നെഗറ്റീവായി. 55 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 195 പേരെ പുതുതായി കണ്ടെത്തി. 239 പേരെ ഞായറാഴ്‌ച നിരീക്ഷണത്തിൽനിന്നും ഒഴിവാക്കി. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരെ സംബന്ധിച്ച് 41 കോളുകൾ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെ സംബന്ധിച്ച് 86 കോളുകൾ ലഭിച്ചു. ക്വാറന്റൈനിൽ കഴിയുന്ന ആൾക്കാർ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് നാലു കോളുകൾ ലഭിക്കുകയും വിവരം ഉടൻതന്നെ എസ്പി ഓഫീസിൽ അറിയിക്കുകയും ചെയ്തു.
455 അതിഥി തൊഴിലാളികളെ ലേബർ വകുപ്പിന്റെ സഹകരണത്തോടെ സ്‌ക്രീനിങ്ങിന്‌ വിധേയമാക്കി. ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. വളണ്ടിയർമാർ ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുക്കുകയും ആകെ 518 വീടുകൾ സന്ദർശിക്കുകയും ചെയ്തു. ഫയർഫോഴ്‌സും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റുകൾ എന്നിവ ശുചീകരിച്ചു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് കലക്‌ട്രേറ്റിലെ വിവിധ ഓഫീസുകൾ അണുവിമുക്തമാക്കി. ക്വാറന്റൈനിൽ കഴിയേണ്ട ആളുകൾ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങൾക്ക് വിവരം ലഭിക്കുകയാണെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ അറിയിക്കുന്നതിന് മാത്രമായി 9188297118, 9188294118 എന്നീ രണ്ട് ഫോൺ നമ്പരുകൾ ക്രമീകരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top