28 May Thursday

കുർബാനയും പ്രാർത്ഥനകളും ഓൺലൈനിലാക്കി വൈദികൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 കോഴഞ്ചേരി

കൊറോണയെ പ്രതിരോധിക്കാൻ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും ഓൺലൈനിലാക്കി വൈദികൻ. മെഴുവേലി സെന്റ് തെരേസാസ് ഇടവക വികാരി ഫാ.റോബിൻ മനക്കലേത്താണ് പള്ളിയിലെത്താതെ തന്നെ വിശ്വാസികൾക്ക് വിശ്വാസ സംരക്ഷണം ഉറപ്പാക്കിയത്.പ്രതിസന്ധി ഘട്ടത്തിലാണ്‌ ഓൺലൈൻ സാധ്യതകൾ  വൈദികൻ പ്രയോജനപ്പെടുത്തുന്നത്. ഇടവകാംഗങ്ങൾക്ക് ഓരോ ദിവസവും കുർബാന വീട്ടിലിരുന്നു കാണാം. ആരാധനകൾ അതാതു സമയം തന്നെ ഇടവകാംഗങ്ങളുടെ മൊബൈലിൽ എത്തും. ക്രൈസ്തവ സമുഹം കുർബാനയും പ്രത്യേക ആരാധനകളും ഏറ്റവും ഗൗരവമായി കാണുന്ന സമയമാണ് നൊയമ്പുകാലം. സാധാരണ ആരാധനക്ക് എത്താത്തവർ പോലും ഇക്കാലത്ത് പള്ളിയിലെത്തും. ഇത് സാധാരണയിൽ കവിഞ്ഞ ആൾക്കൂട്ടത്തിന് ഇടയാക്കും. കൊറോണ വ്യാപനം തടയാൻ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം.  വിശ്വാസങ്ങൾ ഹനിക്കാതെ ഐസൊലേഷനിൽ ഉള്ളവർക്കു പോലും ആരാധനകൾ അതാത് സമയത്ത് കാണണം.അതിനുള്ള സംവിധാനമാണ് ഈ വൈദികൻ ക്രമീകരിച്ചത്.
 
 
പ്രധാന വാർത്തകൾ
 Top