24 June Monday

തൊഴിലുറപ്പിൽ നിർമാണ സാമഗ്രി നിർമാണ യൂണിറ്റിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

പത്തനംതിട്ട

കൊടുമൺ പഞ്ചായത്തും പറക്കോട് ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് കൊടുമൺ പഞ്ചായത്തിലെ  ഒറ്റത്തേക്ക് മാർക്കറ്റിൽ  തൊഴിലുറപ്പു പദ്ധതിയിൽ ആരംഭിക്കുന്ന നിർമാണ സാമഗ്രി നിർമ്മാണ യൂണിറ്റിന് തറക്കല്ലിട്ടു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം ആർ എസ് ഉണ്ണിത്താൻ,  ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ എൻ കെ ഉദയകുമാർ, വാർഡ് മെമ്പർ ചിരണിക്കൽ ശ്രീകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സീമ, ബിഡിഒ ജി ശ്രീലക്ഷ്മി,  പഞ്ചായത്ത് സെക്രട്ടറി ജോഷ്വാ ജേക്കബ്, സിഡിഎസ് ചെയർ പേഴ്‌സൺ സുമതി ഗോപിനാഥ്, വാർഡ്  മെമ്പർ വി ആർ ജിതേഷ്‌കുമാർ എന്നിവർ സംസാരിച്ചു. 

 ബ്ലോക്ക് പഞ്ചായത്ത്  പദ്ധതി വിഹിതമായി ആറ് ലക്ഷം രൂപയും,  പഞ്ചായത്ത് പദ്ധതി വിഹിതമായി 50,000 രൂപയും ഉൾപ്പെടുത്തി യന്ത്ര സാമഗ്രികളും തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടവും നിർമിക്കും. ലൈഫ് ഭവന പദ്ധതിയിലും മറ്റു ഗവൺമെന്റ് ആവിഷ്‌കൃത ഭവന പദ്ധതിയിലും സഹായം ലഭിക്കുന്ന കുടുംബങ്ങൾക്ക്  നിർമ്മാണ സാമഗ്രികളായ കട്ട, ജനൽ, കട്ടിള എന്നിവ തൊഴിലുറപ്പു പദ്ധതി ഫണ്ട് ഉപയോഗിച്ച് നിർമിച്ച് സൗജന്യമായി നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുളളത്. പ്രതിവർഷം ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ 100 കുടുംബങ്ങൾക്ക് പദ്ധതിയിൻ കീഴിൽ സഹായം ലഭിക്കും. പരിശീലനം നേടിയ കുടുംബശ്രീ ഗ്രൂപ്പാണ് പദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുളളത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top