13 November Wednesday

പന്തളത്ത്‌ ഡിവൈഎഫ്ഐ നേതാവിനുനേരെ എസ്‌ഡിപിഐ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

‌‌പന്തളം > പന്തളത്ത് ഡിവൈഎഫ്ഐ നേതാവിനെ  എസ്ഡിപിഐ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എസ്എഫ്ഐ പന്തളം ഏരിയ സെക്രട്ടറി എസ് ഷെഫീക്കിന്റെ സഹോദരനും ഡിവൈഎഫ്ഐ കടയ്ക്കാട് ഉളമ യൂണിറ്റ് പ്രസിഡന്റുമായ റാഷിഖി(20)നെയാണ് ആക്രമിച്ചത്. തലയ്ക്കും കൈകൾക്കും പരിക്കേറ്റ റാഷിഖിനെ പന്തളം സിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 9ന് പന്തളം ജങ്‌ഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ എസ്ഡിപിഐക്കാരനായ സനോജിന്റെ നേതൃത്വത്തിലുള്ള 9 അംഗ സംഘം മൂന്ന് ബൈക്കിലായി റാഷിഖിനെ പിൻതുടർന്ന് വളഞ്ഞിട്ട് കമ്പിവടിക്ക് അടിക്കുകയായിരുന്നെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു. 

കടയിലേക്ക് ഓടിക്കയറി രക്ഷപെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന സനോജ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമശിനെ വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് പിടിയിലാകാതെ വിലസി നടക്കുന്നയാളാണെന്നും മറ്റൊരു സംഘാംഗം ഷാഫി സിപിഐ എം പന്തളം ഏരിയ സെക്രട്ടറി കെ ആർ പ്രമോദ് കുമാറിന്റെ വീടാക്രമിച്ച കേസിലെ പ്രതിയാണെന്നും മറ്റൊരാൾ കടയ്ക്കാട് സ്വദേശിയായ തൻവീറാണെന്നും ഡിവൈഎഫ്ഐ നേതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഘത്തിൽ കണ്ടാലറിയാവുന്ന മറ്റ് ആറ് പേർകൂടിയുണ്ടെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. സംഭവത്തിൽ ഡിവൈഎഫ്ഐ ഏരിയ,മേഖലാ കമ്മിറ്റികൾ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ഏരിയ സെക്രട്ടറി എൻ സി അഭീഷ് ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top