04 August Wednesday

ഇന്നലെ 
298 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
പത്തനംതിട്ട
ജില്ലയിൽ തിങ്കളാഴ്‌ച 298 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. 526 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 296 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇതുവരെ ആകെ 113748 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 106338 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. തിങ്കളാഴ്‌ച ജില്ലയിൽ കോവിഡ് -19 ബാധിതരായ ഒൻപത്‌ പേർ മരിച്ചു. 1) റാന്നി-പെരുനാട് സ്വദേശി (38), 2) നാറാണംമൂഴി സ്വദേശി (62), 3) പ്രമാടം സ്വദേശി (62), 4) കടമ്പനാട് സ്വദേശി (46) 5) തിരുവല്ല സ്വദേശി (89), 6) ആനിക്കാട് സ്വദേശി (84), 7) ആനിക്കാട് സ്വദേശി (73), 8) പന്തളം സ്വദേശി (60), 9) ചെറുകോൽ സ്വദേശി (84) എന്നിവരാണ്‌ മരിച്ചത്‌. 
526 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 108743 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4369 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 4191 പേർ ജില്ലയിലും 178 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയിൽ 10709 കോണ്ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1136 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3307 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നെത്തിയ 58 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 124 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 15152 പേർ നിരീക്ഷണത്തിലാണ്.
2740 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ മരണനിരക്ക് 0.31 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.47 ശതമാനവും തിങ്കളാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.9  ശതമാനവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top