08 July Wednesday

വടശ്ശേരിക്കരയിൽ സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

 

 
റാന്നി
വടശ്ശേരിക്കര പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ നടത്തുന്ന സമരം തുടരുന്നു. സമരത്തിൽ മുന്നോട്ടുവച്ച പഞ്ചായത്തുതല മോണിറ്ററിങ്‌ കമ്മിറ്റി യോഗം വിളിച്ച് ചേർത്തു. എന്നാൽ ഈ യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,സിഡിഎസ് ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തില്ല .കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ തകർക്കാനാണ് കോൺഗ്രസിലെ ചിലരും സിഡിഎസ് ചെയർപേഴ്സണും ശ്രമിക്കുന്നത്. ജനകീയ ഹോട്ടൽ ആരംഭിക്കുന്ന നാൾവരെ എൽഡിഎഫ് സമരം തുടരും. വ്യാഴാഴ്ച നടന്ന സമരം സിപിഐ എം ഏരിയ കമ്മിറ്റി അംഗം ലീലാ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ലിജോ സാം അധ്യക്ഷനായി. കോമളം അനിരുദ്ധൻ, ബെഞ്ചമിൻ ജോസ് ജേക്കബ്, കെ എസ് മോഹനൻ പിള്ള. എം എസ് ചന്ദ്രൻ, വടശ്ശേരിക്കര ബാങ്ക് പ്രസിഡന്റ് വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top