29 May Friday
വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക്‌ മുന്നറിയിപ്പ്‌

നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി: മന്ത്രിരാജു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കലക്ടറ്റേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിനുശേഷം മന്ത്രി കെ രാജു മാത്യു ടി തോമസ് എംഎൽഎയ്ക്ക് കൈ ശുചിയാക്കുന്നതിന് സാനിറ്റൈസർ നൽകുന്നു

 പത്തനംതിട്ട

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ ഐസലേഷനിൽ കഴിയുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.  ഐസലേഷനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ച് സാമൂഹ്യവ്യാപനത്തിന് കാരണമായാൽ അതു ദേശവിരുദ്ധപ്രവർത്തനമായി കണക്കാക്കും.  കലക്ടറേറ്റിൽ അവലോകന യോഗത്തിന്‌ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 
തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ ജില്ലയിൽ കോവിഡ് 19 ജാഗ്രതയെക്കുറിച്ച് ഉച്ചഭാഷിണി അനൗൺസ്‌മെന്റ് നടത്തും. വാർഡ്, പഞ്ചായത്ത്, മണ്ഡലംതലത്തിലെ മോണിറ്ററിങ്‌ കമ്മിറ്റി യോഗങ്ങൾ അതത് മണ്ഡലങ്ങളിലെ എംഎൽഎമാരെ കൃത്യമായി അറിയിക്കണം. ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ ജില്ലയിൽ ഒഴിവാക്കണം. മതപരമായ ചടങ്ങുകൾ പരമാവധി ആളുകളെ കുറച്ച് നടത്തുക. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും കൈകൾ കഴുകാനുള്ള സംവിധാനം വ്യാപകമായി തയ്യാറാക്കിയിട്ടുണ്ട്. 
സാമൂഹിക സ്തംഭനാവസ്ഥ മാറ്റുന്നതിനാണ്‌ സംസ്ഥാന സർക്കാർ പാക്കേജുകൾ ഉണ്ടാക്കായിരിക്കുന്നത്. ഹോം ഐസലേഷനിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും മന്ത്രി പറഞ്ഞു. 
എംഎൽഎമാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, വീണാ ജോർജ്, ചിറ്റയം ഗോപകുമാർ, കെ യു ജനീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കലക്ടർ പി ബി നൂഹ്, തിരുവല്ല സബ് കലക്ടർ ഡോ.വിനയ് ഗോയൽ, ഡിഎംഒ(ആരോഗ്യം)ഡോ.എ എൽ ഷീജ, ഡിപിഎം ഡോ.എബി സുഷൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി എസ് നന്ദിനി  തുടങ്ങിയവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top