27 May Wednesday
റാന്നി വല്ലാതങ്ങ്‌ പകച്ചുപോയി

ചേർത്തുനിർത്തി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
റാന്നി
റാന്നിയിൽ കോവിഡ് 19 രോഗബാധ  സ്ഥിരീകരിച്ച അന്നു മുതൽ ആശങ്കയിലായ ഒരു ജനതയ്ക്ക് താങ്ങും തണലുമായി ഒപ്പം നിൽക്കുകയാണിവർ...സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്‌ഐ, മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറും. പെട്ടന്നൊരു ദിവസം യാതൊരു തയ്യാറെടുപ്പും കൂടാതെ വീടുകളിൽ ഐസൊലേഷനിൽ അകപ്പെട്ട കുടുംബങ്ങൾ അവശ്യവസ്തുക്കളും മരുന്നും ഇല്ലാതെ പകച്ചുപോയി. രോഗഭീതി കൂടാതെ അവരെ സഹായിക്കാൻ സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങി. ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് അവർ സഹായികളുമായി .
ആരോഗ്യ മന്ത്രി കെ കെ ശൈലജ രാജു എബ്രഹാം എംഎൽഎയെ വിളിച്ച് ഇറ്റലിക്കാർക്ക് പോസിറ്റീവ് ആണെന്ന് സൂചന നൽകിയിരുന്നു.ഡിഎംഒ അത് ഉറപ്പാക്കുകയും ചെയ്തു. എംഎൽഎ  ഐത്തലയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ സന്ദർശിച്ച് ചൈനയിലെ വുഹാൻ മാതൃകയിൽ ആരും വീടുവിട്ട് പുറത്തു പോകരുതെന്ന് അഭ്യർത്ഥിച്ചു. ആരാധനാലയങ്ങളിൽ മുന്നറിയിപ്പ്  നൽകി.രോഗബാധിതരുടെ മാതാപിതാക്കൾ സ്ഥലത്തുതന്നെ ഉണ്ടെന്ന് ആരോഗ്യമന്ത്രിയെ അറിയിച്ച് ഇവരെ ആശുപത്രിയിലാക്കാനുള്ള  നടപടികൾ സ്വീകരിച്ചു.
 ഇറ്റലിയിൽ നിന്നെത്തി ഐസൊലേഷനിൽ കഴിയുന്ന കുടുംബത്തിന് മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ സെക്രട്ടറി പി ആർ പ്രസാദ് ഭക്ഷ്യകിറ്റ് എത്തിച്ചു നൽകി പ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു. ഐസൊലേഷനിൽ കഴിയുന്നവർക്ക് ആഹാരസാധനങ്ങൾ സർക്കാർ തന്നെ സൗജന്യമായി എത്തിച്ചു നൽകുന്നതിനും ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനും  രാജു ഏബ്രഹാം എംഎൽഎ നിയമസഭയിൽ ഇടപെട്ടു. നിരവധിപേർ ഐസൊലേഷൻ വീടുകളിൽ കഴിയുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.ഇതാണ് സൗജന്യമായി  ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകാൻ എംഎൽഎ ആവശ്യപ്പെട്ടത്. സാധാരണക്കാരായ അവരിൽ ഭൂരിഭാഗവും പലതരത്തിലുള്ള വായ്പകൾ എടുത്തിട്ടുണ്ട്.  അത്‌ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട്..
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ബാങ്കേഴ്സ് സമിതി ഒരു വർഷത്തെ മൊറട്ടോറിയം നൽകണമെന്ന് റിസർവ്വ് ബാങ്കിനോട്  ആവശ്യപ്പെട്ടിട്ടുണ്ട്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top