27 May Wednesday

മാസ്‌കിനും സാനിറ്റൈസറിനും അമിത വില ഈടാക്കരുത്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പത്തനംതിട്ട
കോവിഡ് 19 വൈറസ്ബാധ തടയാനുള്ള നടപടികളുടെ ഭാഗമായി മാസ്‌കുകളുടെയും ഹാൻഡ് സാനിറ്റൈസറിന്റെയും ചില്ലറ വിൽപ്പനവില, 1955-ലെ അവശ്യസാധന നിയമപ്രകാരം    വിജ്ഞാപനത്തിലൂടെ നിശ്ചയിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം എസ് ബീന അറിയിച്ചു. വിജ്ഞാപനപ്രകാരം, മാസ്‌കുകളുടെ വില ഫെബ്രുവരി 12ന് നിലവിലുണ്ടായിരുന്ന വിൽപനവിലയിലും കൂടാൻ പാടില്ല. ഇതുപ്രകാരം, മൂന്ന്-പ്ലൈ സർജിക്കൽ മാസ്‌കിന് 10 രൂപയും രണ്ട്-പ്ലൈ മാസ്‌കിന് എട്ടു രൂപയും(12.2.2020ൽ വില ഇതിലും താഴെയാണെങ്കിൽ ആ വിലയാകും ബാധകം) ആയിരിക്കും ചില്ലറ വിൽപ്പനവില. 200 മില്ലി ലിറ്റർ ഹാൻഡ് സാനിറ്റൈസറിന്റെ വില 100 രൂപയിലും അധികമാകാൻ പാടില്ല. 200 മില്ലി ലിറ്ററിലും അധികം അളവുള്ളതിന്റെ വില ഈ വിലയ്ക്ക് ആനുപാതികമായിരിക്കും. 2020 ജൂൺ 30 വരെ ഈ വിജ്ഞാപനത്തിന് പ്രാബല്യമുണ്ട്.
 
പ്രധാന വാർത്തകൾ
 Top