29 February Saturday
പാർടി തുണയായി

രഘുനാഥിന്‌ വീടൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

ചാലപ്പറമ്പ്‌ മറ്റപ്പള്ളിൽ രഘുനാഥിന്‌ നിർമിച്ചുനൽകുന്ന വീടിന്റെ കട്ടിളവെപ്പ്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നിർവഹിക്കുന്നു

 കൊടുമൺ

പക്ഷാഘാതം പിടിപെട്ട് ഭാഗികമായി ശരീരം തളർന്ന രഘുനാഥിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സിപിഐ എം. 15 വർഷം മുമ്പാണ് ചാലപ്പറമ്പ് മറ്റപ്പള്ളിൽ രഘുനാഥിന്‌ തളർവാതം പിടിപെട്ടത്. അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വീട് വച്ച് നൽകണമെന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റി രഘുനാഥിന് വീട് നിർമിച്ചു നൽകുന്നത്. കട്ടിളവെപ്പ്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നിർവഹിച്ചു. കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ എസ് ഉണ്ണിത്താൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ കെ അശോക് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർബി രാജീവ് കുമാർ, വി ശശിധരൻ, കെ ശശിധരക്കുറുപ്പ് ,പി കെ പ്രഭാകരൻ, ഡി രാജാറാവു, അനൂപ് വിശ്വം എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top