31 October Saturday

ഒരുങ്ങുന്നു; കൊടുമണ്ണിന്റെ കളിത്തട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

നിർമാണം പുരോഗമിക്കുന്ന കൊടുമൺ സ്‌റ്റേഡിയം

 കൊടുമൺ

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 14.1 കോടി രൂപ ചെലവിടുന്ന കൊടുമൺ സ്‌റ്റേഡിയത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ചുറ്റുമതിൽ, ഫ്ലഡ് ലിറ്റ് ടവർ, ഭൂഗർഭ വാട്ടർ ടാങ്ക്, കായിക താരങ്ങൾക്കുള്ള ചെയ്‌ഞ്ചിങ്‌ റൂം, ശൗചാലയങ്ങൾ, കാണികൾക്കുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയവയെല്ലാം പൂർത്തിയായി. ട്രാക്കിനു പുറമെ ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, ഷട്ടിൽ ബാഡ്‌മിന്റൻ കോർട്ടുകളും സ്റ്റേഡിയത്തിലുണ്ട്‌. പ്രധാന കളിക്കളമായ ഫുട്ബോൾ ഗ്രൗണ്ടിന്റെ പണികളെല്ലാം പൂർത്തിയായി. പച്ചപ്പുല്ലുകൾ നിറഞ്ഞ സ്വാഭാവിക പ്രതലത്തോട് കൂടിയ ഫുട്ബോൾ ഗ്രൗണ്ടാണ് സ്‌റ്റേഡിയത്തിന്റെ പ്രധാന ആകർഷണീയത. 
സ്‌റ്റേഡിയത്തിന്‌ വേണ്ടി വയലായി കിടന്ന സ്ഥലം മണ്ണിട്ട്‌ ഉയർത്തിയിരുന്നു. അതിന്‌ ശേഷം മണ്ണും മണലും ചേർത്ത മിശ്രിതം നിരത്തിയാണ് പുല്ല് നട്ടുപിടിപ്പിച്ച് മൈതാനമാക്കി മാറ്റിയത്. ബാസ്‌കറ്റ് ബോളിനുള്ള സിന്തറ്റിക് കോർട്ടിന്റെയും സ്പോർട്സ് ട്രാക്കിന്റെയും നിർമാണ ജോലികൾ നടന്നുവരുന്നു. ഫുട്ബോൾ കോർട്ടിന്‌ ചുറ്റുമായിട്ടാണ് ട്രാക്കിന്റെ നിർമാണം. 
കൊടുമൺ പഞ്ചായത്ത് എടുത്ത സ്ഥലമാണ് സ്‌റ്റേഡിയം നിർമാണത്തിനായി സ്‌‌പോർട്സ് കൗൺസിലിന് കൈമാറിയത്. ദേശീയ അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും കായിക താരങ്ങൾക്ക് സ്ഥിരമായി പരിശീലനം നൽകുന്നതിനുമുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top