15 October Tuesday

ആറൻമുള പൊലീസിന്‌ ഇനി എത്ര ആഴത്തിലും ചാടാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ആറൻമുള പൊലീസ് സ്റ്റേഷനിൽ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് ലഭിച്ച ഉപകരണങ്ങൾ

 കോഴഞ്ചേരി

സുരക്ഷാ സംവിധാനം കുറവെന്നത് പഴങ്കഥ. ആറൻമുള പൊലീസിന്‌ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കുള്ള സുരക്ഷാ സംവിധാനങ്ങളായി. ലൈഫ് ബോയിയും ലൈഫ് ജാക്കറ്റും 25 എണ്ണമാണ് സർക്കാർ നൽകിയത്.
2018ലെ പ്രളയകാലത്ത് സ്റ്റേഷനുൾപ്പടെ വെള്ളത്തിലായിരുന്നു. അന്നത്തെ എസ്‌ ഐമാരായ ജിബു ജോണും, വേണുവും അടൂരിൽ നിന്നുമെത്തിയ സിഐ സന്തോഷ് കുമാറും അടങ്ങുന്ന  സംഘം ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ്‌ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.വീണാ ജോർജ് എംഎൽഎക്കും മറ്റുള്ളവർക്കും ഒപ്പം  ഈ സംഘവും മുന്നിലുണ്ടായിരുന്നു. ഉത്രട്ടാതി ജലമേളയുടെ ആതിഥേയ സ്ഥലം കൂടിയാണിത്. അതെല്ലാം പരിഗണിച്ചാണ് വെള്ളത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ നൽകിയത്.
 
 
പ്രധാന വാർത്തകൾ
 Top