04 August Wednesday
374 പേർ രോഗമുക്തരായി

234 പേർക്ക് കൂടി, ഏഴ്‌ മരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

 പത്തനംതിട്ട 

ജില്ലയിൽ ഞായറാഴ്‌ച 234 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  374 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട്‌ പേർ വിദേശത്തു നിന്നും വന്നവരും 232 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാല്‌ പേരുണ്ട്. ഇതുവരെ ആകെ 113450 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 106042 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 ബാധിതരായ ഏഴ്‌ പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഓമല്ലൂർ സ്വദേശിനി (81), ഇലന്തൂർ സ്വദേശിനി (98),ചിറ്റാർ സ്വദേശി (66),കോട്ടാങ്ങൽ സ്വദേശി (43),ഏറത്ത് സ്വദേശി (72) ,ചെന്നീർക്കര സ്വദേശിനി (80),ചെറുകോൽ സ്വദേശി (47)എന്നിവരാണ്‌ മരിച്ചത്‌.ആകെ രോഗമുക്തരായവരുടെ എണ്ണം 108217 ആണ്.  ജില്ലക്കാരായ 4606 പേർ രോഗികളായിട്ടുണ്ട്. ആകെ 14873 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി  ആകെ 1188 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 1842 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മരണനിരക്ക് 0.31 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.5 ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top