20 May Monday

പുതുശ്ശേരിമലയിലും ചൂരക്കോടും വീടിന് മിന്നലേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 റാന്നി

മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പുതുശ്ശേരിമലയിലും ചൂരക്കോടും വീടിന് തകരാർ. പുതുശ്ശേരിമല തട്ടെക്കാട് ചെറു തോമ്പിൽ ജോയിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. പിഞ്ച് കുട്ടി ഉൾപ്പെടെ നാല് പേരായിരുന്നു  വീട്ടിലുണ്ടായിരുന്നത്. ഇവർക്കെല്ലാം ഇടിയുടെ ആഘാതമേറ്റു. വയറിങ് പൂർണമായും കത്തി നശിച്ചു. ഭിത്തിയിൽ ഉറപ്പിച്ചിരുന്ന മീറ്റർ ബോർഡ് ഇളകി തെറിച്ചുവീണു. വൈദ്യുത തൂണിൽ നിന്നും വീട്ടിലേക്കുള്ള സർവീസ് വയറും കത്തി നശിച്ചു  ഇതുവഴിയാകാം മിന്നൽ പ്രവഹിച്ചതെന്ന് കരുതുന്നു. വാർഡ് മെമ്പർ രഞ്ജിത്ത് അറിയിച്ചതനുസരിച്ച് തഹസീൽദാർ ബാലസുബ്രഹ്മണ്യൻ സ്ഥലത്തെത്തി പരിശോധന നടത്തി.
ചൂരക്കോട് കളത്തെട്ട് പുത്തൻവീട്ടിൽ ഹരികുമാറിന് വീടിനാണ് നാശം ഉണ്ടായത്. വീടിന്റെ ഭിത്തി പൊട്ടിക്കീറി, വീട്ടിനുള്ളിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങളെല്ലാം നശിച്ചു. വെള്ളിയാഴ്ച വൈകിട്ടുണ്ടായ മഴക്കിടെയാണ് ഇടിമിന്നലുണ്ടായത്.  
പെരുമ്പെട്ടി അത്യാൽ സെന്റ് സ്റ്റീഫൻസ്  സിഎസ്ഐ പള്ളി പാഴ്സനേജിന് ഇടി മിന്നലിൽ നാശം സംഭവിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top