22 August Thursday
കനത്ത മഴ

സുരേന്ദ്രന്റെ റോഡ‌് ഷോ പാതിയിൽ ഉപേക്ഷിച്ച‌് അമിത‌് ഷാ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
 
പത്തനംതിട്ട 
പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി  കെ സുരേന്ദ്രന്റെ പ്രചാരണത്തോടനുബന്ധിച്ച‌് ബിജെപി ഒരുക്കിയ റോഡ‌്  ഷോ കനത്ത മഴയെ തുടർന്ന‌് പാതി വഴിയിൽ ഉപേക്ഷിച്ചു. റോഡ‌് ഷോയിൽ പങ്കെടുക്കാനെത്തിയ ബിജെപി അധ്യക്ഷൻ അമിത‌് ഷാ റോഡ‌് ഷോ പാതി വഴിയിൽ ഉപേക്ഷിച്ച‌് മടങ്ങുകയായിരുന്നു. പത്തനംതിട്ട ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് ഒരുക്കിയ വേദിയിലെത്താതെ പ്രസംഗം ഉപേക്ഷിച്ചാണ‌് അമിത‌് ഷാ മടങ്ങിയത‌്. അമിത‌് ഷാ മടങ്ങിയതോടെ മഴയിൽ വലഞ്ഞ പ്രവർത്തകരും സ്ഥലം വിട്ടു. ഒടുവിൽ മൈക്കിലൂടെ നിരന്തരം അഭ്യർഥിച്ച‌് നൂറോളം പ്രവർത്തകരുടെ അകമ്പടിയോടെയാണ‌് സുരേന്ദ്രൻ റോഡ‌് ഷോ അവസാനിപ്പിച്ചത‌്.  ക്രിക്കറ്റ‌് താരം ശ്രീശാന്തും റോഡ‌് ഷോയിൽ പങ്കെടുത്തു. ശനിയാഴ‌്ച വൈകിട്ട‌് മൂന്നിനായിരുന്നു റോഡ‌് ഷോ നിശ‌്ചയിച്ചിരുന്നത‌്. അൻപതിനായിരം പേർ പങ്കെടുക്കുമെന്ന‌് കൊട്ടിഘോഷിച്ച‌് ബിജെപി പ്രഖ്യാപിച്ച റോഡ‌് ഷോയിൽ പതിനായിരം പേരെ പോലും തികയ‌്ക്കാനായില്ല. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം ജില്ലയിൽ നിന്ന‌് പോലും പ്രവർത്തകരെ ബിജെപി റോഡ‌് ഷോയ‌്ക്കായി എത്തിച്ചിരുന്നു. എന്നാൽ കനത്ത മഴ കൂടി പെയ‌്തതോടെ പരിപാടി അലങ്കോലമാകുകയായിരുന്നു. പറഞ്ഞ സമയത്തിലും ഏറെ വൈകി അമിത‌് ഷാ എത്തുമ്പോൾ മഴ ആരംഭിച്ചിരുന്നു. സെന്റ‌് പീറ്റേഴ‌്സ‌് ജങ‌്ഷനിൽ നിന്നാരംഭിച്ച റോഡ‌് ഷോ അബാൻ ജങ‌്ഷനിൽ എത്തുമ്പോൾ കോരിചൊരിയുന്ന മഴയെത്തി. തുടർന്ന‌് പ്രവർത്തകർ കടതിണ്ണകളിൽ അഭയം തേടി. ഇതോടെ പരിപാടി പാതിയിൽ ഉപേക്ഷിച്ച‌് അമിത‌് ഷായും മടങ്ങി. പരിപാടി അലങ്കോലമയാതിന്റെ ജാള്യം മറയ‌്ക്കാൻ പ്രവർത്തകർ റോഡ‌് കൈയടക്കിയതോടെ വലിയ ഗതാഗതകുരുക്കും രൂപപെട്ടു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top