05 April Sunday
പരിശോധിക്കാൻ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്

പട്ടയം മാറ്റാന്‍ ചെന്നപ്പോള്‍ സ്ഥലം സര്‍ക്കാരിന്റേത്

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

 പത്തനംതിട്ട

പിതാവിന്റെ പേരിലുള്ള പട്ടയം മകളുടെ പേരിൽ മാറ്റികിട്ടാൻ സമീപിച്ചപ്പോൾ സ്ഥലം സർക്കാരിന്റെതാണെന്ന് തഹസിൽദാർ.
പരാതിക്കാരിയുടെ കൈയിൽ അസൽ പട്ടയം ഇല്ലാത്ത സാഹചര്യത്തിൽ അവർ സമർപ്പിച്ചിരിക്കുന്ന മറ്റ് രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പട്ടയം ലഭ്യമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് തഹസിൽദാർക്ക് (എൽആർ) നിർദ്ദേശം നൽകി.
പന്തളം തുമ്പമൺ ബിനുഭവനിൽ എം എൽ ഓമനയാണ്‌ പരാതി ക്കാരി. ഓമനയുടെ പിതാവിന്റെ പേരിൽ പട്ടയം കിട്ടിയ പന്തളം തെക്കേക്കര വില്ലേജിലെ ഭൂമിയെ കുറിച്ചാണ് തർക്കം.തുമ്പമൺ വില്ലേജിലെ രജിസ്റ്ററുകൾ പരിശോധിച്ചപ്പോൾ  സ്ഥലം സർക്കാരിന്റേത് എന്ന് രേഖപ്പെടുത്തിയതായി തഹസീൽദാർ കണ്ടെത്തി.  അസൽ പട്ടയം ഹാജരാക്കാൻ പരാതിക്കാരിക്ക് നിർദ്ദേശം നൽകി.  അസൽ പട്ടയം പരാതിക്കാരിയുടെ കൈയിലില്ല.   പഴയ പുറംമ്പോക്ക് രജിസ്റ്ററിന്റെ പകർപ്പ്, ബി ടി ആർ പകർപ്പ്,  പഴയ കരം ഒടുക്കിയതിന്റെ പകർപ്പ്, പട്ടയത്തിന്റെ പകർപ്പ് എന്നിവ സമർപ്പിച്ചിട്ടുണ്ട്.  അസൽ പട്ടയം ഇല്ലാത്ത സാഹചര്യത്തിൽ സമർപ്പിച്ച രേഖ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനാണ് കമീഷൻ നിർദ്ദേശിച്ചത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top