05 April Sunday

തിരുവല്ല നഗരസഭ ശതാബ്‌ദി ആഘോഷം 24 ന് തുടങ്ങും

സ്വന്തം ലേഖകൻUpdated: Friday Feb 21, 2020

 

തിരുവല്ല
നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങുകൾ 24 മുതൽ മാർച്ച് 1 വരെ വിപുലമായി നടത്തുമെന്ന് നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 ന് രാവിലെ 7.30 ന് മിനി മാർത്തോൺ സംഘടിപ്പിച്ചാണ് തുടക്കം. തുടർന്നുള്ള ദിനങ്ങളിൽ വിവിധ മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, കലാ-കായിക - സാഹിത്യ പരിപാടികൾ, സെമിനാറുകൾ, സാംസ്കാരിക ഘോഷയാത്ര എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ശതാബ്ദി പദ്ധതികളായി രാമപുരം ഷോപ്പിങ്‌ കോംപ്ളക്സ് നിർമാണം, നഗരസഭാ മൈതാനിയിൽ കൺവെൻഷൻ സെൻറർ , പുതിയ ടൗൺ ഹാൾ, ആധുനിക അറവുശാല, വനിതകൾക്കായി ഷീ ലോഡ്ജ്, തിരുമലപുരത്ത് ഷോപ്പിങ്‌ കോംപ്ളക്സ് , തിരുമൂലപുരത്ത് ഫുട് ഓവർ ബ്രിഡ്ജ്, പബ്ളിക് സ്‌റ്റേഡിയം നവീകരണം എന്നിവയുടെ നിർമാണം നടക്കും.മാർച്ച് ഒന്നിന് വൈകിട്ട് 6ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.30ന് കലാസന്ധ്യ സിനിമ താരം ജയറാം ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ എം പി ഗോപാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ അനു ജോർജ്‌, കൗൺസിലർമാരായ ഷാജി തിരുവല്ല, ആർ ജയകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top