22 October Tuesday

എൽഡിഎഫ് തണ്ണിത്തോട് മേഖല ജാഥ ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 ചിറ്റാർ

എൽഡിഎഫ് തണ്ണിത്തോട് പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന  പ്രചാരണ കാൽനട ജാഥ എലിമുള്ളും പ്ലാക്കലിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ പി ആർ രാമചന്ദ്രൻ പിള്ളയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം പി എൻ ബിനു അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സിപിഐ എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺപ്രസാദ്, ഏരിയാ കമ്മിറ്റി അംഗം എൻ ലാലാജി എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്‌ച  രാവിലെ 9 ന് തണ്ണിത്തോട് മൂഴിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട്  തണ്ണിത്തോട് സെൻട്രൽ ജങ്‌ഷനിൽ സമാപിക്കും.  സമാപന സമ്മേളനം സിപിഐ എം പെരുനാട് ഏരിയാ സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്യും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top