15 October Tuesday

സീതത്തോട്ടിൽ എൽഡിഎഫ് പ്രചാരണ ജാഥ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 ചിറ്റാർ

വൻ ജനപങ്കാളിത്തത്തോടെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ കാൽനട ജാഥ സീതത്തോട്ടിൽ പര്യടനം നടത്തി.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ വർഗീയ നയങ്ങളും  കോൺഗ്രസിന്റെ  ജീർണതയും കേരള സർക്കാരിന്റെ വികസന നേട്ടങ്ങളും ചർച്ചയാക്കിയാണ് ജാഥ സഞ്ചരിച്ചത്.
അള്ളുങ്കലിൽ സിപിഐ മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ ജാഥാ ക്യാപ്റ്റൻ ജോബി ടി ഈശോയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
കോട്ടമൺപാറ, ആങ്ങമൂഴി, വാലുപാറ, കൊച്ചു കോയിക്കൽ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ സീതത്തോട്ടിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ ഡി അച്ചൻകുഞ്ഞ്, ബീനാ മുഹമ്മദ് റാഫി എന്നിവർ അധ്യക്ഷരായി.
വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ, ഗിരിജാ മധു, പി ആർ പ്രമോദ്, ടി എ നിവാസ്, ഷാനു സലീം,സി വി രാഹുൽ, കെ എൻ സുഭാഷ് എന്നിവർ സംസാരിച്ചു. സിപിഐ സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ജെ തോമസ് വൈസ് ക്യാപ്റ്റനും സിപിഐ എം പെരുനാട് ഏരിയ കമ്മറ്റി അംഗം ലേഖാസുരേഷ് മാനേജരുമായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top