15 October Tuesday

വായ്‌പൂര്‌ സഹകരണ ബാങ്കിൽ മുഴുവൻ സീറ്റും എൽഡിഎഫിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

 വായ്പൂര്

വായ്പൂര് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ  ഇടതു പക്ഷം നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിക്ക് ഉജ്വല വിജയം മുഴുവൻ സീറ്റുകളിലും സഹകരണ ജനാധിപത്യമുന്നണി സാരഥികൾ വിജയിച്ചു. ഒ കെ അഹമ്മദ്, വി ഇ ജബ്ബാർകുട്ടി, എ ജെ ജോസഫ്, തോമസ് മാത്യു, റ്റി എസ് നന്ദകുമാർ, കെ സതീശ്, ഉഷാ ശ്രീകുമാർ ,സി എച്ച് ഫസീല ബീവി, കെ എസ് മിനി മോൾ, അനീഷ്  ബാബു, കെ കെ ശശീന്ദ്രപണിക്കർ എന്നിവരാണ് വിജയിച്ചത്. വൻ ഭൂരിപക്ഷത്തിലാണ് ഇടതു പക്ഷ സ്ഥാനാർത്ഥികൾ വിജയിച്ചത്. വായ്പൂര് നടത്തിയ ആഹ്ലാദ പ്രകടനത്തിന് ബിനു വർഗീസ്, കെ കെ സുകുമാരൻ, കെ പി രാധാകൃഷ്ണൻ ,ഇ കെ അജി, ബിന്ദു ചന്ദ്രമോഹൻ,അനീഷ് ചുങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
 Top