05 August Wednesday

ആശുപത്രി ജീവനക്കാരിയെയും കയ്യേറ്റം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

  കോന്നി 

കോന്നി താലൂക്ക് ആശുപത്രി ജീവനക്കാരിയും എൻജിഒ യൂണിയൻ കോന്നി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ എസ് ശ്രീലതയ്ക്ക് നേരെ ഡ്യൂട്ടിക്കിടയിൽ യൂത്ത് കോൺഗ്രസുകാരുടെ കയ്യേറ്റ ശ്രമം. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കെഎസ് യു പ്രവർത്തകരെ സഹായിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവും കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീൺ പ്ലാവിളയിലാണ് ഹെഡ് നേഴ്സ് കൂടിയായ ശ്രീലതയ്ക്ക് നേരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.
ആശുപത്രി ജീവനക്കാർക്ക് ഡ്യൂട്ടി സംബന്ധിച്ച് നിർദ്ദേശം നല്കുന്നതിനിടയിലാണ് തൊഴിൽ തടസപ്പെടുത്തുകയും അസഭ്യം പറഞ്ഞു കൊണ്ട് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. ഇത‌് സംബന്ധിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി.
കുറ്റക്കാരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രകടനം നടത്തി പ്രതിഷേധയോഗം ചേർന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബി വിനോദ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം എസ്ശ്യാംകുമാർ, പി കെ പ്രദീപ്, കെ സന്തോഷ്, സന്തോഷ് വി നായർ, കെ എം അംജദ്, പി കെ റെജിമോൻ, അരുൺ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top