14 November Thursday

പ്രായപുർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 അടൂർ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെയും സഹായിയെയും അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി നിലമ്പൂർ വഴിക്കടവ് ചെറുപറമ്പിൽ വീട് ഷിയാസ് (21) സഹായി നിലമ്പൂർ മൊടപൊയ്ക വഴിക്കടവ് തോണിക്കടവിൽ വീട്ടിൽ അൻഷിദ് (23)എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിൽ നിന്ന് കാണാതാകുയും പിന്നീട് കണ്ടെത്തിയ മൂന്ന് പെൺകുട്ടികളിൽ ഒരാളെ 5 മാസം മുൻപ് വിവാഹ വാഗ്ദാനം നല്കി പെൺകുട്ടിയുടെ വീട്ടിൽ പീഡിപ്പിക്കുകയും തുടർന്ന് പഠനത്തിനെത്തിയ പെൺകുട്ടിയെയും കൂട്ടുകാരെയും വശീകരിച് തട്ടികൊണ്ട് പോയ കേസിലാണ് അറസ്റ്റ്.  
പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ ട്രെയിൻ യാത്രയ്ക്കിടെ റെയിൽവെ പൊലീസ് കണ്ടെത്തി അടൂർ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഒരു പെൺകുട്ടി പീഡനത്തിനിരയായ വിവരം പൊലീസ് അറിയുന്നത്. തുടർന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top