23 May Thursday
വീണാ ജോർജിന്റെ പര്യടനം ഇന്നവസാനിക്കും

നാളെ കൊട്ടിക്കലാശം

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 പത്തനംതിട്ട

ആറന്മുള മണ്ഡലത്തിൽ ശനിയാഴ്ച മൂന്നാം ഘട്ടം നടത്തുന്ന പര്യടനത്തോടെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ പര്യടനം പൂർത്തിയാകും.
രാവിലെ എട്ടിന് കടമ്മനിട്ടയിൽനിന്ന് പര്യടനം ആരംഭിക്കും. കുമ്പഴ, പത്തനംതിട്ട ഗാന്ധി സ്ക്വയർ, പുന്നലത്ത് ജങ‌്ഷൻ, ഇലന്തൂർ, മുട്ടത്ത്കോണം, ഊന്നുകൽ, ഓമല്ലൂർ ചന്ത, ഉളനാട്, കുളനട, ഇലവുംതിട്ട, നെടിയകാല, മെഴുവേലി, കിടങ്ങന്നൂർ, ആറന്മുള, തറേൽമുക്ക്, തെക്കേമല, കോഴഞ്ചേരി, ചെട്ടിമുക്ക്, പുല്ലാട്, കുമ്പനാട്, പഴയകാവ്, വള്ളംകുളം എന്നിവടങ്ങളിൽ പര്യടനം നടത്തി ഇരവിപേരൂരിൽ സമാപിക്കും.
ഞായറാഴ്ച കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് രാവിലെ കോന്നിയിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ ഉൾപ്പെടെ അകമ്പടിയിൽ റോഡ് ഷോ ആരംഭിക്കും. ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലെ വിവിധ ഇടങ്ങളിലൂടെ കടന്നുപോയി പകൽ മൂന്നോടെ പത്തനംതിട്ടയിലെത്തും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top