04 April Saturday

മൂലൂർ പഠിപ്പിച്ചത് ജാതിയുടെ മതിലുകളെ തൂത്തെറിയാൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

മൂലൂർ സ്മാരകത്തിന്റെ 31-ാമത് വാർഷികവും 151-ാമത് മൂലൂർ ജയന്തി ആഘോഷവും വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ജാതിയുടെയും മതത്തിന്റെയും പൗരത്വത്തിന്റെയും മതിലുകളെ തൂത്തെറിയാനാണ് മൂലൂർ പഠിപ്പിച്ചിട്ടുള്ളതെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. സരസകവി മൂലൂർ സ്മാരകത്തിന്റെ 31-ാമത് വാർഷികവും 151-ാമത് മൂലൂർ ജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വീണാ ജോർജ് എംഎൽഎ. 
15 സ്‌കൂളുകൾ മൂലൂർ സ്ഥാപിച്ചു. തുമ്പമൺ- കോഴഞ്ചേരി റോഡിന്റെ രൂപീകണത്തിന് മൂലൂർ നേതൃത്വം നൽകി. ഇന്നത്തെ മെഴുവേലിയും മൂലൂരും അദ്ദേഹത്തിന്റെ ശ്രമഫലമാണ്. ഏതു രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിലും അതിൽ നിന്നുകൊണ്ട് സമൂഹത്തെ മുന്നോട്ട് നയിക്കണമെന്ന് അദ്ദേഹം കാട്ടിത്തന്നു. സംസ്ഥാന സർക്കാരിന്റെയും പുരാവസ്തു മന്ത്രിയുടെയും എല്ലാവിധ സഹായങ്ങളും മൂലൂരിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കുണ്ടാകുമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു.
മുൻ എംഎൽഎ കെ സി രാജഗോപാൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വിനീതാ അനിൽ, മെഴുവേലി  പഞ്ചായത്ത് മെമ്പർ കെ എൻ രാധാചന്ദ്രൻ, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ പിങ്കി ശ്രീധർ, വാർഡ് മെമ്പർ എ ആർ ബാലൻ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top