29 February Saturday

ഡോ. എം എസ് സുനിലിന്റെ 158‐ാമത് സ്നേഹഭവനം ഗീതയുടെ കുടുംബത്തിന്

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

 പത്തനംതിട്ട

ഡോ.എം എസ് സുനിൽ ഭവന രഹിതരായ നിരാശ്രയർക്ക് നൽകുന്ന158ാ-മത് വീട് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ തുരുത്തിക്കാട് വാളംപറമ്പിൽ ഗീതാ രാജനും കുടുംബത്തിനും നിർമിച്ചു നൽകി. വീടിന്റെ ഉദ്‌ഘാടനം റവ. പി എം തോമസും, താക്കോൽദാനം ഫെഡറേഷൻ അംഗം കോശി ജോർജും നിർവഹിച്ചു.
ഗീതയും, കാലിന് സ്വാധീനമില്ലാത്ത രാജനും അവരുടെ വൃദ്ധരും, ശയ്യാവലംബരുമായ മാതാപിതാക്കളും അടങ്ങിയ ആറംഗ കുടുംബം സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ തകർന്ന വീടിനുള്ളിൽ കഴിയുന്ന വിവരം ബ്ലോക്ക് മെമ്പർ കോശി പി സക്കറിയയാണ് സുനിലിന്റെ ശ്രദ്ധയിൽപെടുത്തിയത്.  രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീടാണ്‌ നൽകിയത്‌.
ബ്ലോക്ക് മെമ്പർ കോശി പി സക്കറിയ, വാർഡ് മെമ്പർ ജോളി റെജി, കെ കെ പ്രസാദ്, ജോൺ വർഗീസ്, കെ പി ജയലാൽ, സജി കുഴിപ്പുലത്തു, റെയിച്ചൽ ജോർജ്ജ്,എ വി  സനീഷ്,മോൻസൻ കുരുവിള, ഹരിത കൃഷ്ണൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top