29 February Saturday

വികെഎൽ ഗ്രൂപ്പ് 32 വീട്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

 ചിറ്റാർ

പ്രവാസി വ്യവസായി ഡോ.വർഗീസ് കുര്യൻ ചെയർമാനായ വികെഎൽ ഗ്രൂപ്പ് ഓഫ് കമ്പനി മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമിച്ച് താക്കോൽ കൈമാറി. ഡോ.വർഗീസ് കുര്യന്റെ പിതാവ് പുത്തൻപുരയ്ക്കൽ പി വി വർഗീസിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് സീതത്തോട്ടിൽ സംഘടിപ്പിച്ച ചടങ്ങിലാണ് താക്കോൽ ദാനം നടത്തിയത്. യോഗം രാജുഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുസൺ മേബിൾ സലീം അധ്യക്ഷയായി.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ  താക്കോൽദാനം നിർവഹിച്ചു.
ചടങ്ങിൽ വച്ച് കിഡ്‌നി, ക്യാൻസർ രോഗബാധിതരായി ചികിൽസയിൽ കഴിയുന്ന  160 ആളുകൾക്ക് ധനസഹായം വിതരണം ചെയ്തു.
ധനസഹായ വിതരണം ജില്ലാ പഞ്ചായത്തംഗം പി വി വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം നടത്തി.ഫാ.കൃസ്റ്റിതേവള്ളി, പി ആർ പ്രമോദ്, ജേക്കബ് വളയം പള്ളി, ഷാനുസലീം, ലേഖാ സുരേഷ്, ശ്യാമള ഉദയഭാനു, സതി മധു, ശ്രീനാ ഷിബു, ടി കെ സജി, മറിയാമ്മ വർഗീസ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എ ഒ  അബീൻ, ലയൺസ് ക്ലബ് പ്രസിഡന്റ് ടി വി സലീം, വികെഎൽ എസ്‌റ്റേറ്റ് മാനേജർ കുഞ്ഞുമോൻ കണികുന്നത്ത്, ട്രസ്റ്റ് അംഗം ഷാജി കെ മാത്യു  എന്നിവർ സംസാരിച്ചു. വികെഎൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗീസ് കുര്യൻ നന്ദി പറഞ്ഞു.
പ്രളയാനന്തര പുനർനിർമിതിക്കായി സംസ്ഥാന സർക്കാർ നടത്തിയ അഭ്യർത്ഥന പ്രകാരമാണ് വികെഎൽ ഗ്രൂപ്പ് ദുരിതമനുഭവിച്ചവരെ സഹായിക്കാൻ രംഗത്തെത്തിയത്.
 
 
പ്രധാന വാർത്തകൾ
 Top