29 November Tuesday

കോഴഞ്ചേരി ഡിവിഷനിൽ റോഡ് നവീകരണത്തിന് 1.5 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
കോഴഞ്ചേരി
ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ ഒന്നരകോടി രൂപയുടെ റോഡ് വികസനത്തിന് അംഗീകാരമായി. അയിരൂർ, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, എഴുമറ്റൂർ പഞ്ചായത്തുകളിലെ റോഡ്‌ നവീകരണത്തിനാണ് അംഗീകാരം ലഭിച്ചതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അറിയിച്ചു.
അയിരൂർ പഞ്ചായത്തിലെ മഹാത്മ ഗ്രന്ഥശാല –-മരംകൊള്ളി റോഡ് , മുതുപാലയ്ക്കൽ–-കടയാർ, ചെറുകോൽപ്പുഴ പാലം ജങ്ഷൻ–-കഞ്ഞീറ്റുകര  ,
പന്നിക്കുന്ന്‌–- - പ്ലാങ്കമൺ,കോഴഞ്ചേരി പഞ്ചായത്തിലെ കെഎസ്എച്ച്‌ബി കോളനി റോഡ്, തോട്ടപ്പുഴശ്ശേരിയിലെ അരുവിക്കുഴി–-കുംഭംകുഴി, ഇളപ്പുങ്കൽ–-തെറ്റുപാറ, എഴുമറ്റൂരിലെ പാറക്കടവ്–-മലമ്പാറ റോഡുകൾക്കാണ് അംഗീകാരം ലഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top