22 October Tuesday

ശരത്തിന്റെ ഓർമകൾക്ക്‌ അക്ഷരവെളിച്ചം

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019

ശരത്ത്‌ സ്‌മാരക ഗ്രന്ഥശാല

കോഴഞ്ചേരി
കർമനിരതനായ സാംസ്‌കാരിക പ്രവർത്തകന്റെ ഓർമക്ക് ഗ്രന്ഥശാല. വാഹനാപകടത്തിൽ മരിച്ച തോട്ടപ്പുഴശ്ശേരി നിരവിൽ എസ് ശരത്തി (22)ന്റെ പേരിലാണ്‌ നാട്ടുകാർ  വായനശാല ആരംഭിച്ചത്. രോഗികളെ ആശുപത്രിയിലെത്തിക്കാൻ, രക്തം നൽകാൻ, കുറിയന്നൂർ എംടിഎച്ച്എസിലെ ആവശ്യങ്ങൾക്കുമെല്ലാം ശരത്‌ എന്നും മുന്നിൽനിന്നു. നിരവിൽ ഫ്രണ്ട്സ് ആർട്‌സ്‌ ക്ലബ്‌ പ്രവത്തകനെന്ന നിലയിലും നാട്ടുകാർക്ക് സുഹൃത്തായിരുന്നു. 2019 ജനുവരി 22നാണ് വാഹനാപകടത്തിൽ മരിച്ചത്. ഗ്രന്ഥാലയ സമർപ്പണം ശരത്തിന്റെ മറക്കാനാവാത്ത സേവനങ്ങൾക്കുള്ള പാരിതോഷികമായി. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജോർജ്‌ മാമ്മൻ കൊണ്ടൂർ ഗ്രന്ഥാലയവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ കൃഷ്ണകുമാർ നന്മ ബാലസഭയും ഉദ്ഘാടനം ചെയ്തു.  ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം രാജൻ വർഗീസ്, അഡ്വ. ടി കെ രാമചന്ദ്രൻ നായർ, പി കെ ബിനു, വി എസ് വർഗീസ്, ജോസഫ് തോമസ്, എ ജെ സൈമൺ, പി സി തോമസ്, തോമസ് ജോസഫ്, സുകുമാരൻ, ദാമോദരൻ നിരവിൽ, ഇ ആർ മധു, ശാന്തകുമാർ, കെ കെ സുധാകരൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top