20 August Tuesday

ജനകീയം ഈ അതിജീവനം; പൊതുജന സംഗമം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 

പത്തനംതിട്ട
നവകേരള നിർമിതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ  20f, രാവിലെ 10.30ന് ജനകീയം ഈ അതിജീവനം പൊതുജനസംഗമം സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഭരണം അറിയിച്ചു. വനം  മന്ത്രി കെ രാജു പൊതുജനസംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി വിശിഷ്ട അതിഥി യായിരിക്കും. പ്രളയ ദുരിതാശ്വാസ പുനർ നിർമാണ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട്  കലക്ടർ പി ബി നൂഹ് അവതരിപ്പിക്കും. എംഎൽഎമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 
റീ ബിൽഡ് കേരള പദ്ധതിയിൽ  സ്വയനിർമാണത്തിലൂടെ പുനർനിർമിച്ച വീടുകളുടെ താക്കോൽ ദാനം, കെയർ ഹോം പദ്ധതി വഴി നിർമിച്ച വീടുകളുടെ താക്കോൽ ദാനം, ഭവനവും വീട് നിർമിക്കാൻ ഭൂമി നൽകുകയും ചെയ്ത സ്‌പോൺസർമാരെ ആദരിക്കൽ, പോളി ക്യാബ് ഇന്ത്യ ലിമിറ്റഡ് നൽകുന്ന 7000 രൂപ വിലമതിക്കുന്ന ഇലക്ട്രിക്കൽ കിറ്റുകളുടെ വിതരണം,  വാസയോഗ്യം അല്ലാതായ സ്ഥലത്തിന് പകരം സർക്കാർ വാങ്ങി നൽകുന്ന സ്ഥലത്തിന്റെ രേഖയുടെ വിതരണം, ലൈഫ് മിഷൻ വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം എന്നിവ ചടങ്ങിൽ നടക്കും. 
2019 ജനുവരി 31 വരെ  ആദ്യ ഘട്ടത്തിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ചതു പ്രകാരം ജില്ലയിൽ പ്രളയത്തിൽ 615 വീടുകളിൽ പൂർണമായി തകർന്നിരുന്നു. സർക്കാർ നേരിട്ടും സ്പോൺസർഷിപ്പിലൂടെയും ഇതിൽ 327  വീടുകളുടെ നിർമാണം പൂർത്തിയാക്കി. ബാക്കി വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരികയാണ്. ഇതിൽ റൂഫ് ലെവൽ വരെ 77 വീടുകളും ലിന്റൽ ലെവൽ വരെ 125 വീടുകളും ബേസ്‌മെന്റ് വരെ 69 വീടുകളും പൂർത്തീകരിച്ചു. 15 ശതമാനം മുതൽ 75 ശതമാനം വരെ ഭാഗികമായി തകർന്ന 18372 വീടുകളുടെ അപേക്ഷകളാണ് ജനുവരി 31 വരെ  ആദ്യ ഘട്ടത്തിൽ ലഭിച്ചത്. ഇതിൽ 18372 പേർക്കും ദുരിതാശ്വാസ സഹായം നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top