21 September Saturday

നാടിനെ വൃത്തിയാക്കാൻ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

 പത്തനംതിട്ട 

സിപിഐ എം സംസ്ഥാന വ്യാപകമായി നടത്തുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ സിപിഐ എം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 
തിരുവല്ല റവന്യൂ ടവറിന‌് സമീപം നടന്ന ശുചീകരണത്തിന് അഡ്വ. ജനു മാത്യു, അഡ്വ. ആർ മനു. സി എൻ രാജേഷ്, കെ കെ കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.  പൊടിയാടിയിൽ നടന്ന  സിപിഐ എം ഏരിയ കമ്മിറ്റി അംഗം  കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിനിൽകുമാർ, സോണി ഐസക്ക്, വിനയചന്ദ്രൻ, വി കെ കുര്യൻ എന്നിവർ നേതൃത്വം നൽകി.
ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കി.ഏരിയ സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷയായി. കെ ജി മുരളീധരൻ, മോഹൻ പൊന്നു പിള്ള, ടി കെ സജി, എച്ച് ഹസൻബാവ, പി എൻ സദാനന്ദൻ, അബ്ദുൾ സമദ് തുടങ്ങിയവർ സംസാരിച്ചു.
പെരുനാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പെരുനാട് സാമുഹിക ആശുപത്രി പരിസരവും മoത്തും മൂഴി വലിയ പാലം ചെറിയപാലം എന്നി പ്രദേശങ്ങളും വൃത്തിയാക്കി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എസ് മോഹനൻ ഉദ്ഘാടനം ചെയ്തു.പി എൻ മനോജ് അധ്യക്ഷനായി. ഗിരിജാ മധു, അഡ്വ.വി ജി സുരേഷ്, പി കെ അനിൽകുമാർ, റോബിൻ കെ തോമസ്, എം പി ഗോപി, എസ് ജി സജി, കെ കെ മോഹനകുമാർ എന്നിവർ സംസാരിച്ചു.
പമ്പാവാലിയിൽ തുലാപളളി, അറയാഞ്ഞിലിമൺ എന്നിവിടങ്ങളിൽ നടന്ന ശുചീകരണത്തിന് ലോക്കൽ സെക്രട്ടറി സി എസ് സുകുമാരൻ, വി എൻ സുധാകരൻ, അനിൽകുമാർ, വിപിൻ എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു. ലോക്കൽ സെക്രട്ടറി കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ  ജില്ലാ കമ്മിറ്റിയംഗം സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. പി കെ അനീഷ്‌, അബ്ദുൾ മനാഫ്‌, പ്രസാദ്‌, എം ജെ രവി, ടി വി രാജേന്ദ്രൻ, പി ബി കുഞ്ഞുമോൻ, നെൽസൺ എന്നിവർ സംസാരിച്ചു.
കടമ്മനിട്ടയിൽ സർവീസ‌് സഹകരണ ബാങ്ക‌് പ്രസിഡന്റ‌് എസ‌് വിജയൻ ഉദ‌്ഘാടനംചെയ‌്തു. പഞ്ചായത്ത‌് പ്രസിഡന്റ‌് കടമ്മനിട്ട കരുണാകരൻ, ഏരിയ കമ്മിറ്റിയംഗം എൻ ജി ഷമൾകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
സിപിഐ എം വള്ളിക്കോട്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിക്കോട്‌ പിഎച്ച്‌സിയുടെ പരിസരം ശുചീകരിച്ചു. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി ജെ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി ആർ മോഹനൻനായർ, എം പി ജോസ്‌, കെ കെ മനോഹരൻ, പ്രസന്ന കുമാരി, ഡി ഉല്ലാസ്‌കുമാർ, എൻ വിനോദ്‌, കെ ആർ വിനോദ്‌കുമാർ, പി ജി ചന്ദ്ര ബാബു, പി ജി ശശിധരക്കുറുപ്പ്‌, സി സുമേഷ്‌ തുടങ്ങിയവർ പങ്കെടുത്തു.
റാന്നി ആശുപത്രി ശുചീകരണം രാജു എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ആർ പ്രസാദ് അധ്യക്ഷനായി. റാന്നി, അങ്ങാടി,പഴവങ്ങാടി ലോക്കൽ കമ്മിറ്റികൾ സഹകരിച്ചാണ് താലൂക്ക് ആശുപത്രിയും പരിസരവും ശുചിയാക്കിയത്. 
ടി എൻ ശിവൻകുട്ടി, കെ കെ സുരേന്ദ്രൻ, നിസാം കുട്ടി, ശശികല രാജശേഖരൻ, ബിനോയ് കുര്യാക്കോസ്, സി ജി വേണുഗോപാൽ, ജിതിൻ രാജ്, എം ആർ വത്സ കുമാർ, കെ ആർ രഞ്ജു  എന്നിവർ നേതൃത്വം നൽകി.
അടുർ,പറക്കോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രി പരിസരത്ത് ശുചീകരണം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് എസ് സുഭഗൻ അധ്യക്ഷനായി.കെ ജി വാസുദേവൻ സ്വാഗതം പറഞ്ഞു.പി രവീന്ദ്രൻ, ടി മധു, ദിവ്യാറെജിമുഹമ്മദ്,ഡോ. മനോജ് കുമാർ, ഡോ. പ്രശാന്ത്, മനോജ് പറക്കോട്,  ഷൈനി ജോസ്, ശോഭ തോമസ്, ഗീതാ തങ്കപ്പൻ, താജുദ്ദീൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top